സൂര്യൻ ഇല്ലാത്ത കാലം
ചെറുപ്പത്തിൽ സ്കൂളിൽ പോകാൻ ഒരുപാട് ആഗ്രഹാമായത്കൊണ്ട് രാവിലെ ഉറക്കം ഉണരുന്നത് സുര്യനെ പ്രാകിയിട്ടാണ്. ഉറക്കം ഉണരുമ്പോൾ ആഗ്രഹിക്കുന്നത് ഇപ്പോൾ അമേരിക്കയിലേക്ക് പോകാൻ പറ്റിയിരുന്നെങ്കിൽ എന്നാണ്. എന്റെ ഈ ആഗ്രഹത്തിന് ഇപ്പോഴും വലിയമാറ്റമില്ല കാരണം ഉറക്കം ഇപ്പോഴും എന്റെ പ്രിയപ്പെട്ട ഒന്നാണ്. ദാ കുറച്ചു മുൻപ് എന്റെ സുഹൃത്ത് മിതേഷ് കടലിന്ടെ നടുവിൽ നിന്ന് സുഖവിവരം അന്വേഷിക്കാൻ വിളിച്ചപ്പോഴാണ് ഞാൻ ഈ വിവരം അറിയുന്നത്. ഭൂമി 6 ദിവസത്തേക്ക് ഇരുട്ടിലാകാൻ പോകുന്നു.... കേട്ടപ്പോൾ എന്റെ പണ്ടത്തെ ഒരു ആഗ്രഹം. അതിനെക്കുറിച്ച് ആലോചിച്ചപ്പോൾ നല്ലരസം. അതുകൊണ്ട് എന്റെ ആദ്യ ബ്ലോഗിന്റെ വിഷയം ഇതുതന്നെ ആകാം എന്നു കരുതി.
ഡിസംബർ 16 മുതൽ 22 വരെ ഭൂമി ഇരുട്ടിലായിരിക്കും. അങ്ങനെ വന്നാൽ IFFK എന്താകും എന്നാണ് ഞാൻ ആദ്യം ആലോചിച്ചത്.ആദ്യമായി IFFK യിൽ പങ്കെടുക്കാൻ പോകുന്ന എനിക്ക് ഇത് ഒരു പുതിയ അനുഭവമായിരിക്കും. പണ്ടത്തെപോലെ ചൂട്ടൊക്കെ കത്തിച്ചു തിയേറ്ററിൽ പോകുന്നത് ആലോചിക്കുമ്പോൾ തന്നെ നല്ലരസം.സദാചാരം പറഞ്ഞു നടക്കുന്ന ദുരാചാരികളുടെ ശല്യം പകലുതന്നെ സഹിക്കാൻ പറ്റുന്നില്ല.അപ്പോൾ മുഴുവൻ സമയം രാത്രിയായിരിക്കുമ്പൊഴത്തെ കാര്യം ആലോചിക്കുമ്പോഴേ പേടിയാകുന്നു. എങ്കിൽ പുറത്തിറങ്ങുന്നകാര്യം പറയണോ ? എന്നാൽ പിന്നെ വീട്ടില് ഇരിക്കാന്ന് വച്ചാലോ?മഴയുള്ളപ്പോൾ പോലും വെള്ളമില്ലാത്തതുകൊണ്ടാണ് വൈദ്യുതി ക്ഷാമം എന്ന് പറഞ്ഞ നാടാണ് നമ്മളുടെത്. അപ്പോൾ 6 ദിവസം സൂര്യൻ ഇല്ലെങ്കിൽ വൈദ്യുതി വെറുതെ പാഴാക്കുകയാണ് ഭാവിയിൽ വൈദ്യുതി ക്ഷാമം നേ രിടെണ്ടിവരും എന്ന് പറഞ്ഞ് മുഴുവൻ സമയവും power cut ആയിരിക്കില്ലേ? അങ്ങനെയാണെങ്കിൽ നമ്മൾ ഇരുട്ടത്ത് ഇരിക്കെണ്ടി വരും.അതാലോചിക്കുമ്പോൾ വേണ്ടാ എന്ന് തോന്നുന്നു. എന്തായാലും കേരളത്തിലുള്ളവർ മെഴുകുതിരികൾ വാങ്ങി സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇങ്ങനെ ഭൂമിയിൽ വെളിച്ചമില്ലാതെ വന്നാൽ ചെലവുചുരുക്കി IFFK നടത്തണം എന്നുപറയുന്ന തിരുവഞ്ഞൂർ രാധാകൃഷ്ണൻ എന്ത് ചെയ്യും???
സൂര്യൻ ഒരുകാലത്തും ചതിക്കില്ല സൗരോർജം എല്ലാകാലത്തും കിട്ടും എന്ന വിശ്വാസം ശരിയാണോ തെറ്റാണോ എന്ന് കാത്തിരുന്നു കാണാം .....
No comments:
Post a Comment